കൊളച്ചേരി: - കൊളച്ചേരി എഡ്യുക്കേഷനൽ കോ - ഓപറേറ്റീവ് സൊസൈറ്റിയുടെ വൈസ് പ്രസിഡൻ്റും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെ.എം.വാസുദേവൻ മാസ്റ്റരുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഇ പി കെ എൻ എസ് എൽ പി സ്കൂളിൽ അനുസ്മരണ യോഗം നടന്നു.
സൊസൈറ്റിയുടെയും സ്കൂളിൻ്റെയും എല്ലാ പ്രവർത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചു കൊണ്ടിരിക്കവേയാണ് അദ്ദേഹം വിട പറഞ്ഞത്.മികച്ച അധ്യാപകൻ, വിദ്യാഭ്യാസ ഓഫീസർ, സാമൂഹ്യ,സാംസ്കാരിക ,സർവീസ് സംഘടനാ പ്രവർത്തകൻ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
യോഗത്തിൽ സൊസൈറ്റി പ്രസിഡൻ്റ് കെ.വി.പവിത്രൻ അധ്യക്ഷനായി.കെ.രാമകൃഷ്ണൻ മാസ്റ്റർ, എസ്.എസ്.ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ, പി ടി എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ, സ്റ്റാഫ് സെക്രട്ടരി ടി.മുഹമ്മദ് അഷ്റഫ്, സി.അതുൽ, കെ.ശാന്ത, വി.വി. രേഷ്മ, പി.പി.സരള തുടങ്ങിയവർ സംസാരിച്ചു.പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.