ഖത്തർ:-നോയിഡ PM പബ്ലിക്കേഷൻ നടത്തിയ GK ക്വിസ് മത്സരത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി സനൂൻ ജുനൈദ് വിജയിയായി.
ഓൺലൈനായി നടത്തിയ മത്സരത്തിൽ പതിനായിരത്തോളം കുട്ടികൾ പങ്കെടുത്തിട്ടുണ്ടായിരുന്നു. PM പബ്ലിക്കേഷൻ ഡയരക്ടർ രാജേഷ് ബജാജ് വിജയിക്ക് ട്രോഫി കൈമാറി.സ്കൂൾ പ്രിൻസിപ്പാൾ സയിദ് ഷൗക്കത്ത് അലി വിജയിയെ അനുമോദിച്ചു.
പള്ളിപ്പറമ്പ് സ്വദേശിനിയായ സഫയുടെയും ജുനൈദിന്റെയും മകനാണ് ഈ കൊച്ചു മിടുക്കൻ.