കണ്ണൂർ:-ക്യാമ്പിൽ അസി. എസ് ഐയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാങ്ങാട്ടുപറമ്പ പോലീസ് ക്യാമ്പിലെ അസി.എസ്.ഐ.എം.വി.വിനോദ് കുമാറിനെ (41) യാണ് ഇന്ന് പുലർച്ചെ 5.15 ഓടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അവിവാഹിതനാണ്. കല്യാശേരിയിലെ മുണ്ടയാട്ട് ഹൗസിൽ കൃഷ്ണൻ്റെ മകനാണ്. അസുഖം കാരണം കഴിഞ്ഞ മൂന്ന് ആഴ്ച കാലമായി അവധിയിലായിരുന്നു. ഇന്ന് പുലർച്ചെ ക്യാമ്പിലെ ക്വാട്ടേർസിൽ സഹപ്രവർത്തകരാണ് തൂങ്ങിയ നിലയിൽ കണ്ടത്. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി