മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി. ശിശുദിനാഘോഷവും അനുമോദനവും നടത്തി


മയ്യിൽ:- കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി. ആർ.സി. മയ്യിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ "ഓണ വസന്തം 2021" മത്സര വിജയികൾക്കുള്ള അനുമോദനവും സമ്മാന വിതരണവും ശിശുദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടിയിൽ വച്ച് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ.പി.കെ.വിജയൻ നിർവ്വഹിച്ചു.

 മഹാത്മാഗാന്ധിജിക്കും,ജവഹർലാൽ നെഹ്റുവിനും ബദൽ കണ്ടു പിടിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ഭരണകൂടത്തിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ സാംസ്ക്കാരിക സംഘടനകളും സമൂഹവും കരുതിയിരിക്കുണമെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ ശ്രീമതി: കെ.വി.യശോദ ടീച്ചർ, ശ്രീ.പി.കെ.ഗോപാലകൃഷ്ണൻ മാസ്റ്റർ, ബാബു പണ്ണേരി എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ഗ്രന്ഥശാലാ പ്രസിഡൻറ് ശ്രീ.കെ.കെ.ഭാസക്കരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രന്ഥശാലാ സെക്രട്ടറി പി.കെ.പ്രഭാകരൻ സ്വാഗതം പറഞ്ഞു.




Previous Post Next Post