സമസ്ത കേരള വാര്യർ സമാജം കണ്ണൂർ ജില്ല കഴകക്കാർക്കുള്ള കിറ്റ് വിതരണം നടത്തി


കൊളച്ചേരി: - സമസ്ത കേരള വാര്യർ സമാജം കണ്ണൂർ ജില്ല കഴകക്കാർക്കുള്ള കിറ്റ് വിതരണം കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ സംസ്ഥാന ഡയറക്ടർ ശ്രീ കെ.സി സോമൻ നമ്പ്യാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 

മുന്നോക്ക കോർപ്പറേഷൻ അർഹമായവർക്ക് നൽകി വരുന്ന വിദ്യാഭ്യാസ സഹായവും, മറ്റ് ആനുകൂല്യങ്ങളെ കുറിച്ച് വിശദികരിച്ചു.  ജില്ല സെക്രട്ടറി വി.വി. മുരളിധര വാര്യർ സ്വാഗതം ചെയ്തു. വാര്യർ സമാജം സോമൻ നമ്പ്യാരെ ആദരിച്ചു. അദ്ദേഹത്തിൻ്റെ സാമൂഹ്യ പ്രവർത്തനങ്ങളെ ശ്ലാഖിച്ചു കെ.വി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം മോഹനൻ മാസ്റ്റർ ആശംസകളർപ്പിച്ചു. ടി നാരായണവാര്യർ, മിഥുൻ, കെ.വി.ആർ കരിമ്പം, കെ.വി. ചന്ദ്രിക എന്നിവർ സംസാരിച്ചു.

ജില്ലയിലെ 100 കഴകക്കാർക്കുള്ള കിറ്റ് മണ്ഡല കാലത്തോടനുബന്ധിച്ചു നൽകി. ടി ഉണ്ണിക്കൃഷ്ണ വാര്യർ നന്ദി പറഞ്ഞു.

Previous Post Next Post