മയ്യിൽ :- "തീവ്രവാദം വിസ്മയം അല്ല, ലഹരിക്ക് മതമില്ല,ഇന്ത്യ മതരാഷ്ട്രമല്ല " എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാനമൊട്ടാകെ നടത്തുന്ന കാമ്പയിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് മയ്യിൽ മണ്ഡലം കമ്മിറ്റി മയ്യിലിൽ പദയാത്ര സംഘടിപ്പിച്ചു.
മയ്യിൽ എട്ടേയാറിൽ നിന്നും ആരംഭിച്ച പദയാത്ര മയ്യിൽ ടൗണിൽ സമാപിച്ചു.
എട്ടേയാറിൽ വച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് പാണപ്പുഴ ജാഥാ ക്യാപ്റ്റൻ ഷംസുദ്ദീൻ കണ്ടക്കൈയ്ക്ക് പതാക കൈമാറികൊണ്ട് പദയാത്ര ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് ജില്ലാ ജന.സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ,യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡൻറ് നിസാം മയ്യിൽ, അനസ് നമ്പ്രം തുടങ്ങിയവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.
മയ്യിൽ നടന്ന പദയാത്രയുടെ സമാപന ചടങ്ങിന് യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ഷംസുദ്ദീൻ കണ്ടക്കൈ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് ജന.സെക്രട്ടറി ഷംന ചടങ്ങിന് സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജന.സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യ പ്രഭാഷണം നടത്തി.
മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ പി ശശിധരൻ, കെ പി ചന്ദ്രൻ മാസ്റ്റർ, ഇ.കെ മധു, അഡ്വ.കെ വി മനോജ് കുമാർ, സന്തോഷ്, സക്കറിയ നമ്പ്രം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.