ചേലേരി:-ചേലേരി സ്കൂളിന് സമീപം സ്പീഡ് ഹംബ് കണ്ടു വേഗത കുറച്ച കാറിനു പിറകിൽ വേഗത്തിലെത്തിയ ബൈക്കിടിച്ചു യാത്രികന് പരിക്കേറ്റു.പരിക്ക് സരമുള്ളതല്ല.
ബൈക്കിനു പിറകിലെ കാർ കുറഞ്ഞ വേഗത്തിലായതിനാലും ഇരു ചക്ര യാത്രികൻ ശിരോ കവചം ധരിച്ചതിനാലും വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.
ഇന്ന് സന്ധ്യയോടെ ആയിരുന്നു സംഭവം. അപകടം നടന്നയുടനെ നാട്ടുകാർ യാത്രികനെ ആശ്വസിപ്പിക്കുകയും വേണ്ട പ്രഥമ ശ്രുശൂഷ നൽകിയതായും ദൃക്‌സാക്ഷികൾ അറിയിച്ചു.