തളിപ്പറമ്പിൽ വിദ്യാർത്ഥിയുടെ പോക്കറ്റിൽ നിന്ന് മൊബൈൽ പൊട്ടിത്തെറിച്ചു

 

തളിപ്പറമ്പ്:- ബസിൽ യാത്ര ചെയ്യുകയായിരുന്ന മെഡിക്കൽ വിദ്യാർഥിക്കു പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പരുക്കേറ്റു.

പരിയാരം ഗവ.മെഡിക്കൽ കോളജ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വടകര സ്വദേശി റോഷി(21)യെയാണു പരുക്കുകളോടെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഇന്നലെ രാത്രി ബസിൽ പരിയാരത്തേക്കു പോകുമ്പോൾ ബസ് കേടായി നിർത്തിയിരിക്കുകയായിരുന്നു.

ഇതിനിടയിലാണു റോഷിയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചത്. 

കാലുകൾക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടൻ തന്നെ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post