കണ്ണൂർ :- സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 40 വർഷത്തെ ജനറൽ സെക്രട്ടറിയും ഏഴു പതിറ്റാണ്ട് കാലം കേരളീയ മുസ്‌ലിം സമാജത്തിന് ആത്മീയ നേതൃത്വം നൽകിയ നായകനുമായ ശൈഖുനാ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെ സ്മരണാർത്ഥം കണ്ണൂർ ജില്ലാ ദാരിമീസ് അസോസിയേഷൻ വർഷംതോറും നടത്തിവരാറുള്ള 'റബ്ഉശംസ്' 21 ശൈഖുനാ ശംസുൽ ഉലമാ അനുസ്മരണവും മൗലിദ് സദസ്സും ഇന്ന് നടക്കും. [ 2021 ഡിസംബർ 4 ശനി ]
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും പോഷക സംഘടനകളുടെയും പ്രമുഖരായ നേതാക്കൾ സംബന്ധിക്കുന്ന അനുസ്മരണ സമ്മേളനം ഇന്ന് രാവിലെ പത്തുമണിക്ക് ശൈഖുനാ പി കെ പി ഉസ്താദ് മഖാം സിയാറത്തോടെ കൂടി ആരംഭിക്കും. മഖാം സിയാറത്തിന് സയ്യിദ് അഹ്‌മദ് അൽ മശ്ഹൂർ തങ്ങൾ ദാരിമി മാട്ടൂൽ നേതൃത്വം നൽകും. തുടർന്ന് രാവിലെ 11 മണിക്ക് നടക്കുന്ന കണ്ണൂർ സിറ്റി സയ്യിദ് മുഹമ്മദ് മൗല തങ്ങളുടെ മഖാം സിയാറത്തിനും ഖതമുൽ ഖുർആനും സമസ്ത ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് അൽ മഷ്ഹൂർ ഉമ്മർകോയ തങ്ങൾ നേതൃത്വം നൽകും. അസർ നിസ്കാരാനന്തരം നടക്കുന്ന മെരുവമ്പായി മഖാം സിയാറത്തിന് മഹല്ല് ഖത്തീബ് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഫൈസി നേതൃത്വം നൽകും.
പ്രാദേശിക സ്വാഗത സംഘം ജനറൽ കൺവീനർ അഷ്റഫ് ഹാജി മെരുവമ്പായി പതാക ഉയർത്തും. മെരുവമ്പായി മൂന്നാംപീടിക ഹയാത്തുൽ ഇസ്ലാം മദ്രസ ഗ്രൗണ്ടിൽ സജ്ജീകരിച്ച ശൈഖുനാ ശംസുൽ ഉലമാ നഗരിയിൽ നടക്കുന്ന സമാപന സമ്മേളനം മഗ്‌രിബ് നിസ്കാരാനന്തരം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് ശൈഖുനാ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലാ ദാരിമീസ് അസോസിയേഷൻ പ്രസിഡണ്ട് കെ കെ മുഹമ്മദ് ദാരിമി അരിയിൽ അധ്യക്ഷത വഹിക്കും. നന്തി ജാമിഅ ദാറുസ്സലാം പ്രിൻസിപ്പൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് ശൈഖുനാ മൂസക്കുട്ടി ഹസ്രത്ത്, ദാറുസ്സലാം പ്രോ ചാൻസിലർ ശൈഖുനാ എ വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, സമസ്ത സെക്രട്ടറി ശൈഖുനാ പി പി ഉമ്മർ മുസ്‌ലിയാർ, സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി ശൈഖുനാ മാണിയൂർ അഹമ്മദ് മുസ്ലിയാർ തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ശൈഖുന എം ടി അബ്ദുള്ള മുസ്ലിയാർ സമാപന കൂട്ടുപ്രാർത്ഥനയും പ്രമുഖ പ്രഭാഷകൻ അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണവും സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ തബറുക് വിതരണ ഉദ്ഘാടനവും നിർവഹിക്കും.
സമസ്ത നേതാക്കളായ ടി എസ് ഇബ്രാഹിം മുസ്‌ലിയാർ, കെ കെ പി അബ്ദുള്ള മുസ്ലിയാർ, മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, അബ്ദുറഹ്മാൻ കല്ലായി, എസ് കെ ഹംസ ഹാജി, മലയമ്മ അബൂബക്കർ ബാഖവി, സി കെ കെ മാണിയൂർ, സയ്യിദ് അൽ മശ്ഹൂർ ആറ്റക്കോയ തങ്ങൾ ആയിപ്പുഴ, മുഹമ്മദ് ശരീഫ് ബാഖവി വേശാല, ജുനൈദ് സഅദി കൂത്തുപറമ്പ്, സയ്യിദ് കെ പി പി തങ്ങൾ അൽ ബുഖാരി, പി ടി മുഹമ്മദ് മാസ്റ്റർ,ഇബ്രാഹിം ബാഖവി പൊന്ന്യം, അബ്ദുസ്സമദ് മുട്ടം, അബൂബക്കർ യമാനി നി തൂവക്കുന്ന്, അബ്ദുൽ ശുക്കൂർ ഫൈസി പുഷ്പഗിരി, നാസർ ഫൈസി പാവന്നൂർ, മുഹമ്മദ് ഇബ്നു ആദം ചപ്പാരപ്പടവ്, അബൂബക്കർ ഹാജി ബ്ലാത്തൂർ,മണിയൻപിള്ള അബൂട്ടി ഹാജി, കെ പി ഉസ്മാൻ ഹാജി വേങ്ങാട്, നസീർ മൂരിയാട്, സിറാജുദ്ദീൻ ദാരിമി കക്കാട്, സിദ്ദീഖ് ദാരിമി ബക്കളം, അയ്യൂബ് ദാരിമി പൂമംഗലം, നിസാർ മൗലവി മെരുവമ്പായി, നൂറുദ്ദീൻ മൗലവി കൂത്തുപറമ്പ്, ജലീൽ ഫിറോസ് ദാരിമി, മുഹമ്മദ് റിജാസ് ബാഖവി, അബ്ദുൽ ഫത്താഹ് ദാരിമി മാണിയൂർ തുടങ്ങിയവർ സംബന്ധിക്കും.