മാണിയൂർ:-മാണിയൂരിലെ തെങ്ങ് കയറ്റ തൊഴിലാളി ജോലിക്കിടെ തെങ്ങിൽ നിന്ന് വീണു മരിച്ചു
ചെറാട്ടുമൂലയിലെ തയ്യിൽ ചന്ദ്രോത്ത് പ്രതീഷാ(42)ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കുറുവോട്ടുമൂലയിൽ വച്ച് തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ നിന്ന് വീഴുകയായിരുന്നു. പരേതനായ മഞ്ചക്കണ്ടി കുഞ്ഞപ്പയുടെയും, ജാനകിയുടെയും മകനാണ്. ഭാര്യ ലീല. മകൾ അഷ്മിക സഹോദരങ്ങൾ പ്രദീപൻ, പ്രിയ.