കമ്പിൽ :- പ്രകൃതിക്ക് വേണ്ടി പ്രകൃതിയോടൊപ്പം നടക്കാൻ പുതു തലമുറയെ പഠിപ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ് എന്ന് ഡിസിസി ജന. സെക്രട്ടറി രജിത്ത് നാറാത്ത് പറഞ്ഞു.കമ്പിൽ ബസാറിൽ നടന്ന പി ടി തോമസ് സർവ്വകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതു തലമുറയ്ക്ക് രാഷ്ട്രീയ ബോധവും മാർഗ്ഗ നിർദ്ദേശവും നൽകിയ നേതാവായിരുന്നു പി.ടി തോമസെന്നും നിലപാടുകൾ അടിയറവുകൾ വയ്ക്കാനുള്ളതല്ലെന്ന് രാഷ്ട്രീയ കേരളത്തെ പഠിപ്പിച്ച നേതാവ് ആയിരുന്നു പിടിയെന്നും അദ്ദേഹം അനുസ്മരിച്ചു.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ എം ശിവദാസൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ മുസ്തഫ, ഡി സി സി ജന.സെക്രട്ടറി അഡ്വ.കെ സി ഗണേശൻ, സി പി എം മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം ദാമോദരൻ ,ബി ജെ പി പഞ്ചായത്ത് കമ്മിറ്റി അംഗം കെ പി ചന്ദ്ര ഭാനു, സി പി ഐ ലോക്കൽ കമ്മിറ്റി അംഗം കെ വി ശശീന്ദ്രൻ ,കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദ്, ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ,KSSPA കൊളച്ചേരി ബ്ലോക്ക് പ്രസിഡൻ്റ് കെ പി ചന്ദ്രൻ മാസ്റ്റർ ,മൈനോരിറ്റി കോൺഗ്രസ്സ് ജില്ലാ കോ ഓർഡിനേറ്റർ സി എച്ച് മൊയ്ദീൻ കുട്ടി,ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എൻ വി പ്രേമാനന്ദൻ , ശ്രീധരൻ സംഘമിത്ര,നാറാത്ത് മണ്ഡലം പ്രസിഡൻ്റ് ജയചന്ദ്രൻ മാസ്റ്റർ , കുറ്റ്യാട്ടൂർ കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻറ് എം.പി ഷാജി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഇർഷാദ് എടക്കൈ എന്നിവർ പി ടി തോമസിനെ അനുസ്മരിച്ച് സംസാരിച്ചു.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി സി ശ്രീധരൻ മാസ്റ്റർ സ്വാഗതവും കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് ബാലസുബ്രമണ്യം നന്ദിയും പറഞ്ഞു.
സർവ്വകക്ഷി അനുശോചന യോഗം പൂർണ്ണ Video കാണാൻ Kolachery Varthakal എന്ന ഞങ്ങളുടെfacebook profile സന്ദർശിക്കുക..