കേളകം:-കുടുംബം സഞ്ചരിച്ച മാക്സിമപിക്കപ്പ് കത്തി നശിച്ചുകുടുംബസമേതം വയനാട്ടിലേക്ക് പോയതലശേരി മുഴുപ്പിലങ്ങാട് സ്വദേശി അമ്പലത്തിൽ ഹൗസിൽ മുസാഫിറും കുടുംബവും സഞ്ചരിച്ച വാഹനമാണ് കത്തിനശിച്ചത്.
ഇന്ന് രാവിലെ 7 മണിയോടെ കേളകം പാൽച്ചുരം സെമിനാരിവില്ലക്ക് സമീപത്തായിരുന്നു സംഭവം. തീയും പുകയും ഉയർന്നതോടെ തക്ക സമയത്ത് യാത്രക്കാർ പുറത്തിറങ്ങിയത് കാരണം ആളപായമുണ്ടായില്ല വിവരമറിഞ്ഞ്പേരാവൂരിൽ നിന്നും ഫയർഫോഴ്സെത്തി തീ അണച്ചു.വാഹനം പൂർണ്ണമായും കത്തിനശിച്ചു.