മയ്യിൽ:കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി., യു.പി, വനിതാ വായനാ മത്സരം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിലിൻ്റെ നിർദ്ദേശപ്രകാരം നടത്തപ്പെട്ട മത്സരം ശ്രീമതി. കെ.വി.യശോദ ടീച്ചർ ഉൽഘാടനം ചെയ്തു,
വനിതകൾക്കുള്ള മത്സരത്തിൽ ശ്രീമതി. ആര്യ. സി.വി. ഒന്നാം സ്ഥാനവും ശ്രീമതി. ജ്യോതി.കെ.ഒ. രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി.വിഭാഗത്തിനുള്ള മത്സരത്തിൽ ഋതുനന്ദന.എം. ഒന്നാം സ്ഥാനവും ശ്രീനന്ദ എം രാകേഷിന് രണ്ടാംസ്ഥാനവും ലഭിച്ചു.
മത്സര പരിപാടി ശ്രീമതി. കെ.വി.യശോദ ടീച്ചർ നിയന്ത്രിക്കുകയും ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. ഗ്രന്ഥശാലാ പ്രസിഡൻ്റ് ശ്രീ.കെ.കെ.ഭാസ്കരൻ മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനം വിതരണം ചെയ്തു. ഗ്രന്ഥശാലാ സെക്രട്ടറി പി.കെ.പ്രഭാകരൻ സ്വാഗതവും ശ്രീ.കെ.മോഹനൻ നന്ദിയും പറഞ്ഞു.