കമ്പിൽ:-സുന്നീ മാനേജ്മെന്റ് അസോസിയേഷൻ (SMA) കമ്പിൽ മേഖലാ കമ്മിറ്റി മേഖലയിലെ മഹല്ല് -മദ്റസാ മാനേജ്മെന്റ് ഭാരവാഹികൾക്കുള്ള ട്രൈനിംഗ് കേമ്പ് പാലത്തുങ്കര ഇസ്സതുൽ ഇസ്ലാം മദ്റസയിൽ പ്രസിഡന്റ് സുബൈർ സഅദി പാലത്തുങ്കരയുടെ അദ്യക്ഷതയിൽ SMA ജില്ലാ സെക്രട്ടറി പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വിവിധ സെഷനുകൾക്ക് എം എം സഅദി ( പാലത്തുങ്കര തങ്ങൾ) ഇസ്മാഈൽ മാസ്റ്റർ കോളാരി തുടങ്ങിയവർ നേതൃത്വം നൽകി. നസീർ സഅദി കയ്യങ്കോട്, ശംസുദ്ധീൻ മാസ്റ്റർ പാറാൽ, അബ്ദുൽ സലാം ഹാജി പാലത്തുങ്കര, അബ്ദുൽ റസാഖ് മാസ്റ്റർ പാട്ടയം പ്രസംഗിച്ചു.