മയ്യിൽ:-SKJM മയ്യിൽ റെയിഞ്ച് മുസാബഖ 2021ഇരുവാപ്പുഴ നമ്പ്രം അസാസുൽ ഇസ്ലാം മദ്റസയിൽ സമാപിച്ചു. വിവിധയിനം മത്സരങ്ങളിൽ മയ്യിൽ റെയ്ഞ്ചിലെ പതിനഞ്ചോളം മദ്റസകളിൽ നിന്നും മുന്നൂറിലധികം പ്രതിഭകൾ പങ്കെടുത്ത പരിപാടിയിൽ
കാലടി സിറാജുൽ ഹുദ മദ്റസ 199 പോയൻ്റ് നേടി ആറാം തവണയും ട്രോഫി നേടി. അൽ മദ്റസത്തുൽ ഖാദിരിയ്യ 191 പോയൻ്റ് നേടി രണ്ടാം സ്ഥാനവും 190 പോയൻ്റ് നേടി ബാഖിയാത്തു സ്വാലിഹാത്ത് മുന്നാം സ്ഥാനവും നേടി.
കിഡീസ് വിഭാഗത്തിൽ 1. സിറാജുൽഹുദ കാലടി
2- ഇസ്സത്തുൽ ഇസ്ലാം മുല്ലക്കൊടി
സബ് ജൂനിയർ
1മദ്റസത്തുൽ ഖാദിരിയ്യ - മയ്യിൽ
2 സിറാജുൽഹുദ കാലടി
ജൂനിയർ
1 സിറാജുൽഹുദ കാലടി
2 മദ്റസ അൽഖാദിരിയ്യ മയ്യിൽ
സീനിയർ
1 മദ്റസത്തുൽ ഖാദിരിയ്യ മയ്യിൽ
2 ഇസ്സത്തുൽ ഇസ് ലാ മുല്ലക്കൊടി
സൂപ്പർ സീനിയർ
1 റൗളത്തുൽ ജന്ന: തൈല വളപ്പ്
2 ബാഖിയാത്തു സ്വാലിഹാത്തുൽ മലബാരി പാലത്തുങ്കര
രാവിലെ നടന്ന ഉദ്ഘാടന പരിപാടിയിൽ ഇരുവാപ്പുഴ നമ്പ്രം മദ്റസയിൽ (റഫീഖ് അസ്അദി നഗറിൽ) മുഹ്യിദ്ദീൻ മൗലവിയുടെ പ്രാർത്ഥനയോടെ നടന്നു. തുടർന്ന് 15 മഹല്ലിലെ പ്രസിഡണ്ടുമാർ ഉൾപ്പെടെ സമസ്ത യുടെ 16 പതാക വാനിലേക്ക് ഉയർത്തി.
സഅദ് അൽ ഹസനി തൈലവളപ്പ് സ്വാഗതം പറഞ്ഞു.പി കെ അബ്ദുൽ ഖാദർ മൗലവി കണ്ടക്കൈ അദ്ധ്യക്ഷത വഹിച്ചു. സ്ഥലം ഖത്തീബ് ഉസ്താദ് അബ്ദുറഹ് മാൻ മന്നാനി നമ്പ്രം ഉൽഘാടനം നിർവഹിച്ചു. ശമ്മാസ് അസ്ഹരി
നിരത്തുപാലം,അയ്യൂബ് ദാരിമി നമ്പ്രം, യാസർ ദാരിമി കരക്കണ്ടം, മുആദ് അസ്അദി ചോല,സുഹൈൽ ഹുദവി പാവന്നൂർ, മുഈനുദ്ദീൻ സഖാഫി പഴശ്ശി, സിറാജുദ്ദീൻ അശ്റഫി കയരളം മൊട്ട,ഹംസ വി വി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.
തുടർന്ന് റെയിഞ്ചിലെ 15 മദ്റസകളിലെ വിദ്യാർത്ഥികൾ മാറ്റുരച്ച ഇസ് ലാമിക കലാ മത്സരവുംവൈകുന്നേരം 8. 30 ന് സമാപന പൊതു സമ്മേളനം നടന്നു.
ഹാരിസ് അസ്ഹരി മയ്യിൽ പ്രാർത്ഥന നടത്തി. മുഹമ്മദ് ഹനീഫ് മൗലവി കുറ്റ്യാട്ടൂർ സ്വാഗതം പറഞ്ഞു,അബ്ദുൽ ജലീൽ അൽ ഹസനി കാലടി അദ്ധ്യക്ഷത വഹിച്ചു.
സമ്മാന വിതരണം സമാപന സമ്മേളനം മുഫത്തിശ് മുഹമ്മദലി ദാരിമി മണ്ണാർക്കാട് നിർവഹിച്ചു.സമ്മാന വിതരണ ഉദ്ഘാടനം മൗലവി അബ്ദു സമദ് മുട്ടം (SKJM ജില്ലാ സെക്രട്ടറി) നിർവഹിച്ചു.
മുഅല്ലിം ഓവറോൾ ചാമ്പ്യൻഷിപ്പ് വിതരണം മുഫത്തിശ് നിർവഹിച്ചു, സെക്ഷൻ ചാമ്പ്യൻഷിപ്പ് അബ്ദുൽ ഹകീം ദാരിമി നമ്പ്രം വിതരണം ചെയ്തു. കലാപ്രതിഭകൾക്കുള്ള അവാർഡ് വിതരണംകെ അബ്ദുള്ള നമ്പ്രം നിർവഹിച്ചു,ഓരോ മഹല്ലിനുള്ള മുസാബഖ അവാർഡ് വിതരണം നടന്നു.സുഹൈൽ അസ്അദി പാലത്തുങ്കര നന്ദി രേഖപ്പെടുത്തി