ചേലേരി:-ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയായ അഡ്വ: രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം നടത്തി
ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് ഇ പി.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി ദേവരാജൻ പി.വി. ,മുൻ വാർഡ് മെമ്പർ കെ.പി.ചന്ദ്ര ഭാനു, വിഷ്ണു പ്രകാശ് എന്നിവർ സംസാരിച്ചു