കണ്ണൂർ സർവകലാശാലയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം: ജലപീരങ്കി പ്രയോഗിച്ചു


കണ്ണൂർ: - 
കണ്ണൂർ സർവകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാൻസലറെ യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ ബാരിക്കേഡ് കെട്ടി തടഞ്ഞു. 

തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് തകർക്കാനുള്ള ശ്രമം നടത്തി. ഈ സമയം പോലിസ് ജലപീരങ്കി പ്രയോഗം നടത്തി.ഇതിനിടയിൽ കണ്ണൂർ യൂണിവേഴ്സിറ്റി എന്ന ബോർഡിനു മുകളിലായി 'പിണറായി വക ,കമ്മ്യൂണിസ്റ്റ് പാഠശാല' എന്ന ബാനൽ പതിക്കുകയും ചെയ്തു. പിന്നീട് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

Previous Post Next Post