മയ്യിൽ:-കണ്ടക്കൈ കർഷക സമരത്തിന്റെ 75ാം വാർഷികം പൊതുസമ്മേളനത്തോടെ സമാപിച്ചു. ഒരുമാസം നീണ്ട അനുബന്ധ പരിപാടികളോടെ വിപുലമായ രീതിയിലാണ് വാർഷികം ആഘോഷിച്ചത്. സമാപന സമ്മേളനം മയ്യിൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.
ഏരിയാ സെക്രട്ടറി എൻ അനികുമാർ അധ്യക്ഷനായി. 1964ന് മുമ്പ് പാർടി അംഗങ്ങളായി ഇപ്പോഴും തുടരുന്നവരെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആദരിച്ചു. പി ബാലൻ, പി പത്മനാഭൻ, എം പി ദാമോദരൻ നമ്പ്യാർ, യു കുഞ്ഞപ്പ, എം നാരായണൻ നായർ, കെ കോരൻ, പി ശ്രീധരൻ മാരാർ, സി കുഞ്ഞിക്കണ്ണൻ, കരിയിൽ നാരായണൻ, എ കുഞ്ഞനന്തൻ, പുച്ചേരി ബാലൻ എന്നിവരെയാണ് ആദരിച്ചത്. സമര വാർഷിക സപ്ലിമെന്റ് പി വി ഗംഗാധരന് നൽകി എം വി ജയരാജൻ പ്രകാശിപ്പിച്ചു.
ചരിത്ര ക്വസ് വിജയകൾക്ക് ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ ഗോവിന്ദൻ സമ്മാനം നൽകി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രൻ, കെ സി ഹരികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. കർഷക സമര നായിക കുഞ്ഞക്കമ്മയുടെ കഥപറയുന്ന ഹിസ്‌റ്റോറിക്കൽ ഡ്രാമ ജാപ്പ്, നാടൻ പാട്ട് എന്നിവ അരങ്ങേറി. സംഘാടകസമിതി ചെയർമാൻ എ ടി ചന്ദ്രൻ സ്വാഗതവും ജനറൽ കൺവീനർ എം സി ശ്രീധരൻ നന്ദിയും പറഞ്ഞു.