മയ്യിൽ:-തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി സ്‌മാരക ഗ്രന്ഥാലയവും സഫ്‌ദർ ഹാഷ്‌മി സ്‌പോർട്‌സ് ക്ലബ്ബും സംഘടിപ്പിച്ച ജില്ലാതല ഫൈവ്‌സ് ടർഫ് ഫുട്‌ബോൾ ടൂർണമെന്റിൽ എഫ്‌സി കൊട്ടപ്പൊയിൽ ജേതാക്കളായി.
32 ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് മതുക്കോത്ത് എസ് ബിഗിൽ ബ്രദേഴ്‌സിനെയാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. ജേതാക്കൾക്ക് പതിനായിരം രൂപയും ട്രോഫിയും റണ്ണറപ്പിന് 5000 രൂപയും ട്രോഫയും സമ്മാനിച്ചു.
പാടിക്കുന്ന് എമിറേറ്റ്‌സ് ടർഫിൽ രവി മാണിക്കോത്ത് ഉദ്‌ഘാടനം ചെയ്‌തു. വിജയികൾക്ക് എം ഷൈജു, ടി കെ രതീഷ് എന്നിവർ ട്രോഫി കൈമാറി.