ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പുതിയ ഭരണസമിതി അധികാരമേറ്റു

 


തലശേരി: തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയുടെ പുതിയ ഭരണസമിതി അധികാരമേറ്റു.കെ.പി സാജുവാണ് ആശുപത്രി പ്രസിഡണ്ട്, മുതിർന്ന കോൺഗ്രസ് നേതാവ് കണ്ടോത്ത് ഗോപിയാണ്  വൈസ് പ്രസിഡൻ്റ് ഇന്ന് രാവിലെ പത്തു മണിയോടെയാണ് യു.ഡി.എഫ് ഭരണസമിതി തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയുടെ ഭരണ ചുമതല ഏറ്റെടുത്തത്.

 മമ്പറം ഇന്ദിരാഗാന്ധി ആശുപത്രി സഹകരണ സംഘം തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് പാനൽ ഇന്ന് രാവിലെ പത്തു മണിയോടെ ചുമതലയേൽക്കാൻ ഡി.സി.സി തീരുമാനിക്കുകയായിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ്റെ നേതൃത്വത്തിലാണ് ഭരണസമിതി ചുമതലയേറ്റത്. 

തെരഞ്ഞെടുപ്പ് നടന്ന 12 സീറ്റും നേടിയാണ് യു.ഡി.എഫ് ഭരണം നേടിയത്.1700 പേർ പോൾ ചെയ്ത തെരഞ്ഞെടുപ്പിൽ വോട്ടേണ്ണിയപ്പോൾ യു.ഡി.എഫ് പാനലിന് ഭൂരിപക്ഷം ലഭിച്ചു 12 അംഗ ഡയറക്ടർ ബോർഡിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത

സാജു കെ, കണ്ടോത്ത് ഗോപി ,അഡ്വ.കെ.ശുഹൈബ്, അഡ്വ.സി.ജി അരുൺ, സി.കെ ദിലീപ്, മിഥുൻ മാറോളി, എൻ.മുഹമ്മദ്, സുശീൽ ചന്ദ്രോത്ത്, മീ റാ സുരേന്ദ്രൻ (വനിതാ സംവരണം ) മനോജ് അണിയാരത്ത് (എസ്.സി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.15 അംഗ ഡയറക്ട് ബോർഡിൽ ജീവനക്കാരുടെ പ്രതിനിധിയായി ഒരാളെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

Previous Post Next Post