KSSPA കൊളച്ചേരി ബ്ലോക്ക് സമ്മേളനം സമാപിച്ചു ; പുതിയ പ്രസിഡൻ്റായി കെ പി ചന്ദ്രൻ മാസ്റ്ററെ തിരഞ്ഞെടുത്തു


കൊളച്ചേരി :-
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ്  എസ് പി എ) കൊളച്ചേരി ബ്ലോക്ക് സമ്മേളനം മയ്യിലിൽ നടന്നു. സമ്മേളനം  ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ.പ്രഭാകരൻ മാസ്റ്റർ  അധ്യക്ഷത വഹിച്ചു.

ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട  സംയുക്ത സേനാമേധാവി ജനറൽ ബിപിന്‍ ബിപിൻറാവത്ത്, ഭാര്യ മധുലിക റാവത്ത് ,  സൈനികർ ഉൾപ്പെടെ 13 പേരുടെ ദാരുണമായ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ്സമ്മേളനത്തിന് തുടക്കം കുറിച്ചത്.

തുടർന്ന് മുൻ സംസ്ഥാന പ്രസിഡന്റ് അയത്തിൽ തങ്കപ്പൻ,  മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വിക്രമൻനായർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി സരോജിനി, ഇ കെ ശാരദ,പി വി കൃഷ്ണൻമാസ്റ്റ്ർ,സി മൊയ്തീന്‍,സി അബൂബക്കർ എന്നിവരുടെ വിയോഗത്തിലുള്ള  അനുശോചന പ്രമേയം അവതരിപ്പിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി എം പി വേലായുധൻ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി പി അബൂബക്കർ,കെ പി ശശിധരൻ,കെ സി രമണി എന്നിവർ ആശംസാ പ്രസംഗം നടത്തി.എം പി നാരായണൻ സ്വാഗതവും ടി പി പുരുഷോത്തമൻ നന്ദിയും പറഞ്ഞു.

തുടർന്ന് പ്രതിനിധി സമ്മേളനം യു പി കൃഷ്ണൻമാസ്റ്ററുടെ അധ്യക്ഷതയിൽ ജില്ല പ്രസിഡന്റ് കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി വാസുമാസ്റ്റർ,സി ശ്രീധരൻ,കെ സി രാജൻ,എ കെ രുഗ്മിണിയമ്മ എന്നിവർ ആശംസാ പ്രസംഗം നടത്തി.കെ പി ചന്ദ്രൻമാസ്റ്റർ സ്വാഗതവും പി ശിവരാമൻ നന്ദിയും പറഞ്ഞു.

തുടർന്ന് ചേർന്ന കൗൺസിൽ യോഗം പ്രവര്‍ത്തന റിപ്പോർട്ടും വരവുചെലവു കണക്കും ചർച്ച ചെയ്ത് അംഗീകരിച്ചു.ജില്ല സെക്രട്ടറിയേറ്റ് അംഗം കെ പി കെ കുട്ടികൃഷ്ണന്റെ അധ്യക്ഷതയിൽ കെ പി ചന്ദ്രൻമാസ്റ്റർ പ്രസിഡന്റും, എം ബാലകൃഷ്ണൻ സെക്രട്ടറിയും,ടി പി പുരുഷോത്തമൻ ട്രഷററുമായ കമ്മിറ്റിയെയും ജില്ല കൗൺസിൽ അംഗങ്ങളെയും തെരഞ്ഞെടുത്തു.

പെൻഷൻ പരിഷ്ക്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും സർക്കാർ തടഞ്ഞുവെച്ചതിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.



Previous Post Next Post