പഞ്ചായത്ത് ആസൂത്രണ സമിതി യോഗത്തിലേക്ക് BJP യെ ക്ഷണിച്ചില്ല; പ്രതിഷേധവുമായി BJP കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി


കൊളച്ചേരി :-
കൊളച്ചേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ആസൂത്രണ സമിതി യോഗത്തിലേക്ക് BJP പ്രതിനിധികളെ ക്ഷണിക്കാത്തതിൽ BJP നേതാക്കൾക്ക് അമർഷം. മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ യോഗത്തിലേക്ക്  വിളിച്ചപ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടിയും കൊളച്ചേരി പഞ്ചായത്തിൽ പ്രാധിനിധ്യവുമുള്ള BJP യെ മാറ്റി നിർത്തിയത്  ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് BJP കുറ്റപ്പെടുത്തി.കൂടാതെ BJP ഉയർത്തി കൊണ്ടുവരുന്ന ജനകീയ വിഷയങ്ങളോടെ പുറം തിരിഞ്ഞ നിലപാടാണ് പഞ്ചായത്ത് ഭരണസമിതി കൈകൊള്ളുന്നതെന്നും  ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.

ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ വൈസ് പ്രസിഡണ്ട് വേണുഗോപാൽ പി.വി.എന്നിവരുടെ നേതൃത്വത്തിൽ പ്രതിനിധിസംഘം പഞ്ചായത്ത് പ്രസിഡന്റിനെ രേഖാമൂലം പ്രതിഷേധം അറിയിച്ചു


Previous Post Next Post