കണ്ണൂരിൽ ട്രെയിന്‍ യാത്രികന് പൊലീസിൻ്റെ മർദ്ദനം ദൃശ്യങ്ങൾ പുറത്ത്

 

കണ്ണൂർ:-  പൊലീസിന്‍റെ ക്രൂരത തുടർകഥയാകുന്നു. ട്രെയിനിൽ വച്ച് എഎസ്ഐ യാത്രക്കാരനെ മർദ്ദിച്ചു. ടിക്കറ്റില്ലാതെ യാത്രചെയ്തെന്നാരോപിച്ചാണ് ക്രൂര മർദ്ദനം. മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മർദ്ദനം. കണ്ണൂർ റയിൽവേ സ്റ്റേഷനിലെ പൊലീസ് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐ പ്രമോദ് ആണ് യാത്രക്കാരനെ ചവിട്ടിയത്.

കഴിഞ്ഞ ദിവസം രാത്രി മാവേലി എക്സ്പ്രസ്സിൽ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ചത്.ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന് പറഞ്ഞായിരുന്നു മർദ്ദനം.നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടി.

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന് പറഞ്ഞായിരുന്നു മർദ്ദനം. ഒരാളെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് ട്രെയിനിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് ദൃശ്യങ്ങൾ പകർത്തിയത്.കണ്ണൂർ റയിൽവേ സ്റ്റേഷനിലെ പൊലീസ് ഡ്യുട്ടിയിൽ ഉണ്ടായിരുന്ന എഎസ്ഐ പ്രമോദ് ആണ് യാത്രക്കാരനെ മർദ്ദിച്ചത്.

തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസ് കണ്ണുർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് സംഭവം നടന്നത്. മർദ്ദനമേറ്റയാളെ ട്രെയിനിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ പുറത്താക്കി. എന്നാൽ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്ന് എഎസ്ഐ പ്രമോദ് പറഞ്ഞു. യാത്രക്കാരൻ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.


Previous Post Next Post