കണ്ണാടിപ്പറമ്പ്:- മതം സമാധാനത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് സയ്യിദ് അലി ബാഅലവി തങ്ങൾ. ഹസനാത്ത് വാർഷിക പ്രഭാഷണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം സമാധാനമാണ് ലോകത്തിന് സമർപ്പിക്കുന്നത്. പരസ്പരം നന്മ കാംക്ഷിക്കാനും സഹവർത്തിത്വം പുലർത്താനുമാണ് മതം വിശ്വാസികളെ പഠിപ്പിക്കുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. സൈഫുദ്ദീൻ നാറാത്ത്, കെ.പി മജീദ്, അഹ്മദ് ദാലിൽ, ശറഫുദ്ദീൻ ബാഖവി, കെ.ടി മുഹമ്മദ് കുഞ്ഞി മാങ്കടവ്,ഹാഷിം മാസ്റ്റർ, കെ.പി ശാഫി, സി.എൻ അബ്ദുറഹ്മാൻ, ബി.യൂസുഫ്, കെ.എം.പി മൂസാൻ ഹാജി, മായിൻ മാസ്റ്റർ, ശരീഫ് മാസ്റ്റർ, കെ.പി ആലിക്കുഞ്ഞി എന്നിവർ പങ്കെടുത്തു.
ഹാഫിള് ഫജ്റുൽ ഇസ്ലാം ഖിറാഅത്ത് നിർവഹിച്ചു. ബഷീർ നദ്‌വി നിടുവാട്ട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ടി.പി ആലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സി.എച്ച് മുഹമ്മദ് കുട്ടി മാസ്റ്റർ സ്വാഗതവും എം.വി ഹുസൈൻ നന്ദിയും പറഞ്ഞു. പരിപാടിയുടെ മൂന്നാം ദിവസമായ ഇന്ന് വൈകിട്ട് ഏഴുമണിക്ക് മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നിർവ്വഹിക്കും.