വളപട്ടണത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കേ യുവാവ് മരണപ്പെട്ടു

 



 

വളപട്ടണം:- വളപട്ടണത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കേ പത്രഏജന്റ് മരണപ്പെട്ടു, വളപട്ടണത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റപത്രവിതരണക്കാരൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് വളപട്ടണം മിനി

സ്റ്റേഡിയത്തിനടുത്തുണ്ടായ വാഹനം ഇടിച്ച് പരുക്കേറ്റ യുവാവ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കീരിയാട് സ്വദേശി ആയാർ ആഷിഖ് (44) യാണ് ഇന്ന് ഉച്ചയോടെ ചാലയിലെസ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. പരേതനായ കെ.കെ.എൽ കരീമിന്റെ മകനായആഷിഖ് സുദിനം പത്രത്തിന്റെ വളപട്ടണം ഏജന്റാണ്. ഭാര്യയും ഒരു മകനുമുണ്ട്.

Previous Post Next Post