മയ്യിൽ :- മയ്യിൽ പഞ്ചായത്തിലെ നൂറു ഹെക്ടർ സ്ഥലത്ത് നടപ്പാക്കുന്ന കൃഷി വകുപ്പ് പദ്ധതിയായ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി മയ്യിൽ പഞ്ചായത്തിലെ ജൈവ കർഷക കൂട്ടായ്മ ഉത്പാദിപ്പിച്ച ഹരിത കഷായം, മത്സ്യമൃതം, വൃക്ഷയുർവേദം അനുസരിച്ച് നിർമ്മിച്ച ജൈവവളക്കൂട്ടുകൾ , കീട വിരട്ടികൾ എന്നിവയുടെ വിതരണ ഉൽഘാടനം മയ്യിൽ താഴെ കവളിയോട്ട് വായന ശാലയിൽ വച്ച് ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പി പി ദിവ്യ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ കെ റിഷ്ന അധ്യക്ഷത വഹിച്ചു .
ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേ്സൺ ശ്രീമതി ശോഭ യു പി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ശ്രീജിനി എൻ വി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ഓമന എം വി എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ പരമാവധി സ്ഥലങ്ങളിൽ ജൈവകൃഷി വ്യാപിപ്പിക്കാനും കൂടുതൽ കർഷക കൂട്ടായ്മകൾ ജൈവഉത്പാദന ഉപാധികളുടെ യൂണിറ്റുകൾ തുടങ്ങാനും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ദിവ്യ ആഹ്വാനം ചെയ്തു.
ഇത്തരത്തിൽ ഉത്പാദിപ്പിക്കുന്ന ജൈവഉത്പാദന ഉപാധികൾ ജില്ലാ പഞ്ചായത്തിൻ്റെ കൃഷിവകുപ്പ് ഫാമുകൾ വഴി ജില്ലയിലെ എല്ലാ കർഷകരിലും എത്തിക്കാൻ ജില്ലാ ഭരണകൂടം ശ്രമിക്കും എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് യോഗത്തിൽ ഉറപ്പ് നൽകി.