തളിപ്പറമ്പ്:- എസ്.എം.എ ടൈപ്പ് ടു രോഗം ബാധിച്ച ചപ്പാരപ്പടവിലെ മുഹ മ്മദ് ഖാസിം സോൾജെൻ തെറാപ്പി ചികിത്സ കഴിഞ്ഞ് നാ ട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് എസ്.എം .എ ചികിത്സയുടെ ഭാഗമായി ഖാ സിമിനെ ബംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ത്. ഒക്ടോബർ രണ്ടിന് സോൾ ജെൻ മരുന്ന് അടങ്ങിയ ഇഞ്ചക്ഷൻ ഖാസിമിന് നൽകി. ഡോക്ടർമാരായ ആൻ. ആ മാത്യു, മാധുരി, രമ്യ എന്നി വരുടെ സാന്നിധ്യത്തിലായിരു ന്നു കുഞ്ഞിന് ഇഞ്ചക്ഷൻ നൽ കിയത്.
കേരളം ഒറ്റക്കെട്ടായി കൈ കോർത്തതോടെയാണ് ഖാസിമിന്റെ മരുന്നിന് ആവശ്യമായ തുക സമാഹരിക്കാനായത്. നേരത്തെ കെ.സുധാകരൻ എം.പി നൽകിയ കത്ത് പരിഗണിച്ച് കേന്ദ്ര സർക്കാർ മരുന്നിന് നികുതി ഇളവ് നൽകിയിരുന്നു.ബംഗളൂരുവിൽ നിന്നും അഞ്ചുമാസത്തിന് ശേഷമാണ് ഖാസിം ജന്മനാട്ടിലെത്തിയത്. ഇന്നലെ വൈകിട്ട് നാട്ടിലെ ത്തിയഖാസിമിനെയും കുടുംബ
ത്തെയും ചികിത്സ സഹായ കമ്മിറ്റി ചെയർപേഴ്സൺ സുനി ജാ ബാലകൃഷ്ണൻ, ജനറൽ കൺവീനർ അബ്ദുറഹ്മാൻ പെരു വണ, കൺവീനർമാരായ എം .എം അജ്മൽ, ഉനൈസ്എരുവാട്ടി, റിയാസ് കെ.എം.ആർ, ടി.വി മൈമൂനത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.ചികിത്സയ്ക്ക് ശേഷം ഖാസിം നിവർന്നു നിന്ന് തുടങ്ങി യിട്ടുണ്ട്.