കണ്ണാടിപ്പറമ്പ്: വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ഊട്ടുത്സവത്തിന് ആരംഭം കുറിച്ച് തിരുവത്താഴത്തിനുള്ള അരി അളവ് ക്ഷേത്രം കോയ്മ മംഗലശ്ശേരി നാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ നടന്നു.
ശനിയാഴ്ച ( 5.2.22) രാവിലെ 7 മണി മുതൽ മുതൽ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വത്തിൽ നവക പൂജ നവകാഭിഷേകം, ഉച്ചപൂജ ,വടക്കേ കാവിൽ കലശം, ചാലോട്ട്, നാറാത്ത്, കൊളച്ചേരി മഠങ്ങളിൽ നിന്നും എഴുന്നള്ളത്ത് , വൈകുന്നേരം 5 മണിക്ക് മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിൻ്റെ തായമ്പക തുടർന്ന് ദീപാരാധന രാത്രി 8:00 മുതൽ ഊട്ടു ഉത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടം നടക്കുന്നതായിരിക്കും.
ഞായറാഴ്ച രാവിലെ രാവിലെ ശ്രീഭൂതബലി, വിശേഷാൽ പൂജകളോടെ ഊട്ട് ഉത്സവത്തിന് പരിസമാപ്തിയാവും. ഉത്സവ ചടങ്ങുകളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജനങ്ങൾ പങ്കെടുക്കണമെന്ന് എക്സി: ഓഫീസർ എം.മനോഹരൻ അറിയിച്ചു