ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ നാല്പതാം വാർഷികാഘോഷം - തകധിമി - 2022- എൽ എസ് എസ് - യു എസ് എസ് വിജയികളെ അനുമോദിച്ചു


കൊളച്ചേരി: - 
ഇ പി.കൃഷ്ണൻ നമ്പ്യാർ സ്മാരക എ എൽ പി സ്കൂൾ നാല്പതാം വാർഷികാഘോഷത്തിന് തുടക്കമായി.എൽ.എസ്.എസ്, യു എസ്.എസ് നേടിയ കുട്ടികൾക്കുള്ള അനുമോദനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.സജിമ ഉദ്ഘാടനം ചെയ്തു.എസ്.എസ്.ജി ചെയർമാൻ പി.പി കുഞ്ഞിരാമൻ അധ്യക്ഷനായി.

ഹരിതവിദ്യാലയം പ്രഖ്യാപനവും തുണി സഞ്ചി വിതരണവും മുൻ പ്രധാന അധ്യാപിക സി.കമലാക്ഷി ടീച്ചർ നിർവഹിച്ചു. സി. ഗീത ടീച്ചർ, പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ, എം.ഗൗരി കെ.പി.വിനോദ്കുമാർ, വി. രേഖ, പി.പി.സരള, രേഷ്മ.വി.വി, കെ.ശിഖ, ഇ.എ.റാണി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.അനുമോദനത്തിന് നന്ദി പറഞ്ഞു കൊണ്ട് നീരജ പി രാജേഷ്, വൈഗ.എം.വി, ശ്രീനന്ദ്.പി.പി, ആദിഷ്, ആദിശങ്കർ, ദർശന, അർച്ചന, ആഷിക,രഷ്നിക രതീഷ്, പാർവണ മിത്രൻ, ഹംനസീനത്ത്, അമന്യു, ആദിഷ് റാം, നന്ദകിഷോർ എന്നിവർ സംസാരിച്ചു.

ടി.മുഹമ്മദ് അഷ്റഫ് സ്വാഗതവും ആരാധ്യ.പി നന്ദിയും പറഞ്ഞു.കലാ കായികമേള ഗായികയും പൂർവ വിദ്യാർഥിയുമായ നന്ദന രാജീവൻ ഉദ്ഘാടനം ചെയ്തു. മദേർസ് ഫോറം പ്രസിഡൻ്റ് വി രേഖ അധ്യക്ഷത വഹിച്ചു. രേഷ്മ.വി.വി സ്വാഗതവും ആരാധ്യ മനോജ് നന്ദിയും പറഞ്ഞു. വാർഷികാഘോഷം ഏപ്രിൽ 20ന് സമാപിക്കും.












Previous Post Next Post