കൃഷിക്ക് ഒന്നരക്കോടിയും പുതുതായി നിർമ്മിക്കുന്ന വാതകശ്മശാനത്തിനായി മുപ്പത്തെട്ട് ലക്ഷത്തി എൺപതിനായിരം രൂപയും വകയിരുത്തി മയ്യിൽ ഗ്രാമ പഞ്ചായത്ത് ബജറ്റ്


മയ്യിൽ :-
കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി  1,42,00,000 രൂപയും  വാതകശ്മശാനത്തിന് 38,00,000 രൂപയും ശുചിത്വ ,മാലിന്യ സംസ്കരണത്തിന് 1,15,00,000 രൂപയും അടക്കം 32,90,04,000 രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന ബജറ്റ് മയ്യിൽ ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ ടി രാമചന്ദ്രൻ അവതരിപ്പിച്ചു.

ആകെ 33,65,60,190 രൂപ വരവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ ഭവന നിർമ്മാണത്തിനായി 2,77, 20,000 രൂപയും മൃഗസംരക്ഷണത്തിന് 50 ലക്ഷം രൂപയും വിദ്യാഭ്യാസത്തിന് 10 ലക്ഷം രൂപയും പോഷകാഹാര പദ്ധതിക്കായി 40 ലക്ഷം രൂപയും പട്ടികജാതി വികസനത്തിനായി 25, 75,000 രൂപയും പാലിയേറ്റിവ് കെയർ പദ്ദതിക്കായി 7 ലക്ഷം രൂപയും മണ്ണ് സംരക്ഷണത്തിന് 20 ലക്ഷം രൂപയും ക്ഷേമ പെൻഷനുകൾക്ക് 5,88,00,000 രൂപയും ബജറ്റിൽ വകയിരുത്തി.

ഭിന്നശേഷിക്കാർക്കായി 17, 25,000 രൂപയും വയോജനങ്ങളുടെ ക്ഷേമത്തിനായി 10 ലക്ഷവും സ്ത്രീകൾക്കും കുട്ടികൾക്കുമായി 65 ലക്ഷം രൂപയും വകയിരുത്തി.

ഇന്ന് നടന്ന ബജറ്റ് അവതരണത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെറിഷ്ന അധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്,വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർ പേഴ്സൺ എം വി അജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത എന്നിവർ സംസാരിച്ചു.എൻ കെ രാജൻ, ടി ശ്രീധരൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post