മയ്യിൽ:-നവകേരള ഗ്രന്ഥാലയം ചെറുപഴശ്ശി സംസ്ഥാന ലൈബ്രറി കൗൺസിൽ എ പ്ലസ് ഗ്രേഡ് പ്രഖ്യാപനം മുൻ എംഎൽഎ ജയിംസ് മാത്യു നിർവഹിച്ചു.. കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയൻ, തളിപ്പറമ്പ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി സി അരവിന്ദാക്ഷൻ , കെപി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എ. പി മുകുന്ദൻ അധ്യക്ഷൻ ആയിരുന്നു. പി കുഞ്ഞികൃഷ്ണൻ സ്വാഗതവും സികെ അനൂപ് ലാൽ നന്ദിയും പറഞ്ഞു. തുടർന്ന് ചേലേരി പ്രഭാത് കലാവേദി പൂരക്കളി അവതരിപ്പിച്ചു.