കൊളച്ചേരി :- പുരോഗമന കലാസ സാഹിത്യ സംഘം മയ്യിൽ മേഖല നാടക പ്രവർത്തക കൂട്ടായ്മ മാർച്ച് 26ന് ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് കൊളച്ചേരി ഇ പി കെ എൻ എസ് എ എൽ പി സ്കൂളിൽ നടക്കും.
പരിപാടി മനോജ് നാരായണൻ ഉദ്ഘാടനം ചെയ്യും.എം കെ മനോഹരൻ, സുരേഷ് ബാബു ശ്രി സ്ഥ,ഹരിദാസ് ചെറുകുന്നു, രജിത മധു, ബാലകൃഷ്ണൻ പാപ്പിനിശ്ശേരി, എ വി അജയകുമാർ, എം വി ജി നമ്പ്യാർ, ടി പി വേണുഗോപാലൻ, ടി കെ ബാലക്യഷ്ണൻ എന്നിവർ സംബന്ധിക്കും.
സംസ്ഥാന കേരളോത്സവത്തിൽ മലയാളം ,ഇംഗ്ലീഷ് നാടകത്തിൽ മികച്ച നടനായി തെരെഞ്ഞടുത്ത പി.വി നന്ദഗോപാലിനെ ചടങ്ങിൽ അനുമോദിക്കും.