തളിപ്പറമ്പ്:-സുസ്ഥിര വിദ്യാഭ്യാസം സുരക്ഷിത സമൂഹം എന്ന പ്രമേയത്തില്‍ ആറ് മാസങ്ങളായി നീണ്ടു നിന്ന അല്‍മഖര്‍ 33ാം വാര്‍ഷിക സനനദ് ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം.സമാപനത്തില്‍ നൂറ്റി ഇരുപത്തിയഞ്ച് അമാനി പണ്ഡിതന്മാരും മുപ്പത്തിയെട്ട് ഹാഫിളുമാരും സ്ഥാന വസ്ത്രം വാങ്ങി സേവന രംഗത്തിറങ്ങി.
അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി.അബൂബക്കര്‍ മൗലവിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്ല്യാര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ കാന്തപുരം ബിരുദ ധാരികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും സനദ് ദാന പ്രഭാഷണവും നടത്തി.അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡണ്ട് കെ.പി.അബൂബക്കര്‍ മൗലവി പട്ടുവത്തെ അല്‍മഖര്‍ ജി.സി.കമ്മിറ്റി ആദരിച്ചു.
കേരള ഹജ്ജ് കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.രാവിലെ പത്ത് മണിക്ക് നടന്ന അമാനി സംംഗമത്തോടെ സമാപന ദിന,പരിപാടിയില്‍ ഗ്ലോബൽ പ്രവാസി മീറ്റ്,എക്സലന്‍സി മീറ്റ്,ഗ്രാന്റ് അലുംനി സമ്മിറ്റ് തുടങ്ങിയ പരിപാടികള്‍ കൂടി നടന്നു.സ്ഥാന വസ്ത്ര വിതരണത്തിന് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ നേതൃത്വം നല്കി.കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി.
സമാപന സമ്മേളനത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ സമാപന,പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. പേരോട് അബ്ദുറഹ്മാൻ സഖാഫി പ്രഭാഷണം നടത്തി. അബ്ദുൽ ഗഫൂർ ബാഖവി അൽ കാമിലി, പി.പി അബ്ദുൽ ഹകീം സഅദി, പി.കെ അലിക്കുഞ്ഞി ദാരിമി,കെ. അബ്ദു റഷീദ് ദാരിമി നൂഞ്ഞേരി,തുടങ്ങിയവര്‍ സംബന്ധിച്ചു.. കെ .അബ്ദുറഷീദ് മാസ്റ്റർ നരിക്കോട് സ്വാഗതവും കെ.പി.അബ്ദുൽ ജബ്ബാർ ഹാജി നന്ദിയും പറഞ്ഞു