കുറ്റ്യാട്ടൂർ:- മാണിയൂർ തരിയേരി ശാഖാ SYS - SKSSF സംയുക്ത കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും , ദുആ സദസ്സും, മജ്ലിസുന്നൂറും സംഘടിപ്പിച്ചു.എ.അബ്ദുൽ ഖാദർ മൗലവിയുടെ അദ്ധ്യക്ഷതയിൽ ടി.പി അബ്ദുൽ ഗഫൂർ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.വാർഡ് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.അബ്ദുറഹ്മാൻ യമാനി മജ്ലിസുന്നൂറിന് നേതൃത്വം നൽകി.എം.കെ.ഹഫീൽ, സഈദ് ദാരിമി, എൻ മഹമൂദ് ഹാജി പ്രസംഗിച്ചു.സാബിർ സ്വാഗതവും, മഹ് ഷൂഖ് നന്ദിയും പറഞ്ഞു.