കുറ്റ്യാട്ടൂർ:-പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചനം സംഘടിപ്പിച്ചു. എ അബ്ദുൾ ഖാദർ മൗലവി അധ്യക്ഷത വഹിച്ചു.വി പത്മനാഭൻ മാസ്റ്റർ(കോണ്ഗ്രസ്)കെ നാണു(സി പി എം)പുരുഷോത്തമൻ മാസ്റ്റർ(സി പി ഐ)കെ കെ എം ബഷീർ മാസ്റ്റർ(മെമ്പർ)യൂസുഫ്പാലക്കൽ(മെമ്പർ)എ കെ ശശിധരൻ(മെമ്പർ)അബ്ദുള്ള ഫൈസി മാണിയൂർ(എസ് കെ എസ് എസ് എഫ്)ആർ അബ്ദുൽ ഖാദർ ഫൈസി(എസ് വൈ എസ്) പി വി.സതീശൻ ,പി കെ ബഷീർ, ശിഹാബ് തണ്ടപ്പുറം, ബാസിത് മാണിയൂർ,അശ്രഫ് ഫൈസി പഴശ്ശി,എം കെ ഹഫീൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി കെ ഷംസുദ്ധീൻ സ്വാഗതവും എ എ ഖാദർ ചെറുവത്തല നന്ദിയും പറഞ്ഞു.