അണ്ടലൂർ-പറശ്ശിനിക്കടവ് റോഡ് നാടിന് സമർപ്പിച്ചു

 

തലശ്ശേരി: - ചിറക്കുനിയിൽ തുടങ്ങി പറശ്ശിനിക്കടവിൽ അവസാനിക്കുന്ന റോഡിന്റെ ഉദ്ഘാടനം പാറപ്രത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

ചിറക്കുനി, അണ്ടലൂർ, പാറപ്രം, മൂന്നുപെരിയ, ചക്കരക്കൽ, കാഞ്ഞിരോട്, മുണ്ടേരിമൊട്ട, ചെക്കിക്കുളം, പള്ളിപ്പറമ്പ്, കരിങ്കൽകുഴി വഴി പറശ്ശിനിക്കടവ് വരെയാണ് റോഡ് നവീകരിച്ചത്. കേന്ദ്രറോഡ് ഫണ്ടിലുൾപ്പെടുത്തിയാണ് റോഡിന്റെ പ്രവൃത്തി നടത്തിയത്. 28.5 കിലോമീറ്റർ റോഡിന് 24 കോടി രൂപയാണ് അനുവദിച്ചത്. അണ്ടലൂർക്കാവ്, പറശ്ശിനിക്കടവ് ക്ഷേത്രം എന്നീ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചാണ് റോഡ്.

പാറപ്രത്ത് നടന്ന  ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ., കെ കെ രാഗേഷ്  എന്നിവർ സംസാരിച്ചു.

Previous Post Next Post