കാവുംചാൽ റോഡ് സംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി



കൊളച്ചേരി :-
പളളിപറമ്പ് മുക്കിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ട സി.ഒ.ഭാസകരൻ്റെ കുടുംബത്തിന് ദുരിതാശ്വാസം അനുവദിക്കണമെന്നും റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നും ആവശ്യപ്പെട്ട്  നാട്ടുകാർ ഒപ്പിട്ട് നൽകിയ ഭീമ ഹരജി കാവുംചാൽ റോഡ് സംരക്ഷണ സമിതി ഭാരവാഹികൾ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് കൈമാറി.

ഇന്ന് പാറപ്പുറത്ത് നടന്ന ആണ്ടല്ലൂർ - പറശ്ശിനിക്കടവ് റോഡ് ഉദ്ഘാടന ചടങ്ങിൽ വച്ചാണ് നിവേദനം നൽകിയത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി  ശ്രീ.മുഹമ്മദ് റിയാസിനും സമിതി ഇതേ വേദിയിൽ വച്ച്  നിവേദനം നൽകി. പരാതി പരിഗണിച്ച് യുക്തമായ നടപടി കൈകൊള്ളുമെന്ന് മന്ത്രി സമിതിക്കാർക്ക് ഉറപ്പ് നൽകി.

അഡ്വ. ഹരീഷ് കൊളച്ചേരി, വി കെ ഉജിനേഷ്, എ വി ഷാജി, വിനോദ് സി.ഒ. എന്നിവർ സംഘത്തിലുണ്ടായിരുന്നു.


Previous Post Next Post