ഏ കെ ജി ദിനത്തിൽ IRPC കിടപ്പ് രോഗികളെ സന്ദർശിച്ചു


കമ്പിൽ :-
ഏ കെ ജി ദിനത്തിൻ്റെ ഭാഗമായിഐ ആർ പി സി യുടെ നേതൃത്വത്തിൽ കൊളച്ചേരി ലോക്കൽ പരിധിയിലെ കിടപ്പ് രോഗികളെ സന്ദർശിച്ചു. IRPC യുടെ ഉപഹാരമായി പുതപ്പ് നൽകി.

കൊളച്ചേരി വില്ലേജിലെ 42 പേരെയാണ്  ഐ ആർ പി സി പ്രവർത്തകർ നേരിൽ കണ്ട് സ്നേഹാന്വേഷണം നടത്തിയത് .കമ്പിൽ നടന്ന സന്ദർശനത്തിൽ ഏരിയാ കമ്മിറ്റിയംഗം എം.ദാമോദരൻ, ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ ,ഐആർപിസി ഏരിയാ ചെയർമാൻ ശ്രീധരൻ സംഘമിത്ര ,ബ്രാഞ്ച് സെക്രട്ടറി എം.പി രാമകൃഷ്ണൻ പങ്കെടുത്തു.

 lRPC കൊളച്ചേരി ലോക്കൽ ചെയർമാൻ സി.സത്യൻ ,LC മെമ്പർമാരായ പി .പി കുഞ്ഞിരാമൻ ,എം രാമചന്ദ്രൻ ,കെ.വി പത്മജ ,ഇ പി ജയരാജൻ ,എം വി ഷിജിൻ, എ പി സുരേശൻ, പഞ്ചായത്ത് മെമ്പർമാരായ കെ. പ്രിയേഷ് ,കെ .സി സീമ തുടങ്ങിയവർ വിവിധ ബ്രാഞ്ചുകളിലെ സന്ദർശനത്തിൽ പങ്കെടുത്തു.

Previous Post Next Post