കമ്പിൽ:- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്ലിം ലീഗ് & STCC യുടെ നേതൃത്വത്തിൽ നിർമ്മിച്ച രണ്ടാമത് ബൈത്തു റഹ്മ കാരുണ്യ ഭവനത്തിന്റെ താക്കോൽ ദാനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി നിർവഹിച്ചു.
മുസ്ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ കുമ്മായക്കടവ് മഹല്ല് ഖത്തീബ് ഹാഫിള് അബ്ദുള്ള ഫൈസി ഉദ്ഘാടനം നിർവഹിച്ചു.കമ്പിൽ മഹല്ല് ഖത്തീബ് മുഹമ്മദലി ഫൈസി ആമുഖ പ്രഭാഷണം നടത്തി.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള മാസ്റ്റർ, മുസ്ലിം ലീഗ് ശാഖ വൈസ് പ്രസിഡണ്ട് ഇബ്രാഹിം പി പി,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷിനാജ് കെ കെ,മണ്ഡലം സെക്രട്ടറി അഷ്കർ,വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സുഹൈൽ പി പി,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നൗഫീർ,യൂത്ത് ലീഗ് ശാഖ സെക്രട്ടറി ഷാജിർ പി പി മെമ്പർമാരായ സൈഫുദ്ധീൻ, നിസാർ എൽ,ഖത്തർ കൂട്ടായ്മ മെമ്പർ മുഹമ്മദ് കുഞ്ഞി, കമ്പിൽ മഹല്ല് സെക്രട്ടറി അഹമ്മദ് പി, നസീർ ദാരിമി, വനിതാ ലീഗ് പ്രസിഡണ്ട് ആയിഷ എ വി പി സംസാരിച്ചു.
മുസ്ലിം ലീഗ് കമ്പിൽ ശാഖ സെക്രട്ടറി മഹറൂഫ് ടി സ്വാഗതവും,ട്രഷറർ സിറാജ്. എംകെ നന്ദിയും പറഞ്ഞു.