സിൽവർ ലൈൻ സമരമുഖത്ത് ഉറച്ച് തന്നെ കോൺഗ്രസ്സ് , കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ കെ റെയിൽ കുറ്റികൾ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സിൻ്റെ പ്രതിഷേധ സമരം


കണ്ണൂർ :-
കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതിക്ക് സ്ഥാപിച്ച സർവ്വേ കല്ല് പിഴുതെടുത്ത കല്ലുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ കണ്ണൂർ കലക്ട്രേറ്റിൽ  വളപ്പിൽ എത്തി കലക്ടറേറ്റിൻ്റെ ഗെയിറ്റിനു സമീപം സ്ഥാപിക്കുകയും ചെയ്തു.തുടർന്ന് സ്ഥലത്ത് അൽപ നേരം സംഘർഷം അരങ്ങേറി.

പോലീസ് സംഘം ഉടൻ തന്നെ സിൽവർ ലൈൻ കല്ലുകൾ പിഴുതെടുത്ത് മാറ്റുകയും യൂത്ത് കോൺഗ്രസ്സ് നേതാക്കളെ അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തു.

യൂത്ത് കോൺഗ്രസ്  ജില്ല  പ്രസിസണ്ട് സുധീപ് ജയീംസ് ഉൾപ്പെടെ പത്തോളം നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.സംസ്ഥാനത്ത് വിവിധിയിടങ്ങളിൽ സിൽവർ ലൈനെതിരെ പ്രതിഷേധം നടക്കുകയാണ്.



Previous Post Next Post