പാമ്പുരുത്തി:- ചരിത്ര പ്രസിദ്ധമായ പാമ്പുരുത്തി പള്ളി നേർച്ച ഉറൂസിന്റെ സമാപന ദിവസമായ ഇന്നലെ ഞായറാഴ്ച പകൽ ഒരു മണിക്ക് മൗലിദ് പാരായണവും അന്നദാനവും നടന്നു മൗലിദ് പാരായണത്തിന് ഖത്തീബ് അബ്ദുൽ വാരിസ് ദാരിമി കീഴിശ്ശേരി, എം.എം. അമീർ ദാരിമി, കെ.പി മുഹമ്മദലി മൗലവി, അബ്ദുൽ നാസർ മൗലവി തുടങ്ങിയവർ നേതൃത്വം നൽകി. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ, എസ് കെ എസ് ബി വി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങൾ പാമ്പുരുത്തി പള്ളി സന്ദർശിച്ചു പ്രാർത്ഥനക്ക് നേതൃത്വം നൽകി.
മുസാബഖ സംസ്ഥാന കലാ മേളയിൽ ഒന്നാം സ്ഥാനം നേടിയ അഹ്ബാബുൽ മുസ്ത്വഫ ബുർദ്ദ സംഘത്തിന്റെ ഇശ്ഖിൻ പ്രകീർത്തന സദസ്സും ഹാരിസ് അസ്ഹരി പുളിങ്ങോമിന്റെ മത പ്രഭാഷണവും നടന്നു തുടർന്ന് നടന്ന ദിക്ർ ദുആ മജ്ലിസിന് സയ്യിദ് ഹാഫിസ് അബ്ദുൽ ഖാദർ ഫൈസി പട്ടാമ്പി നേതൃത്വം നൽകി ഉറൂസ് സമാപിച്ചു