എം എസ് എഫ് വേര് ക്യാമ്പയിൻ : കണ്ണൂർ ജില്ലാ കമ്മിറ്റി നേതൃ ക്യാമ്പ് സംഘടിപ്പിച്ചു

 

കണ്ണൂർ : എം എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം നടപ്പിലാക്കുന്ന സംഘടനാ ശാക്തീകരണ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ ജില്ലാ എം എസ് എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘വേര്’22 എന്ന പേരിൽ ജില്ലാ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു.കണ്ണൂർ താവക്കര ബ്രോഡ് ബീൻ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി ഉത്ഘാടനം ചെയ്തു.എം എസ് എഫ് ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, സെക്രട്ടറിമാരായ അൻസാരി തില്ലങ്കേരി, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, എം പി എ റഹീം, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ്‌ നസീർ നെല്ലൂർ, ജനറൽ സെക്രട്ടറി പി സി നസീർ, ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ്‌ അഡ്വക്കേറ്റ്. കെ പി മു‌നാസ് എന്നിവർ സംബന്ധിച്ചു.

എം എസ് എഫ് സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന വേര് ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ പ്രമേയ വിശദീകരണ യോഗം എം എസ് എഫ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ നടന്നു. എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പികെ നവാസ് വിശദീകരണ പ്രഭാഷണം നടത്തി. എം എസ് എഫ് സംസ്ഥാന ട്രഷറർ സി കെ നജാഫ്,സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇഖ്‌ബാൽ,കോർഡിനേറ്റർ അസ്ഹർ പെരുമുക്ക്,ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒകെ,ഇജാസ് ആറളം, ജംഷീർ ആലക്കാട്,ഷുഹൈബ് കൊതേരി, ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ്, ഷഫീർ ചങ്ങളായി,സമീഹ് മാട്ടൂൽ, ഷംസീർ പുഴാതി,ഷഹബാസ് കയ്യത്ത്,ആസിഫ് ചപ്പാരപ്പടവ്,സൗധ് മുഴപ്പിലങ്ങാട്,തസ്‌ലീം അടിപ്പാലം,നഹല സഹീദ് എന്നിവർ സംസാരിച്ചു.

Previous Post Next Post