മയ്യിൽ:-മയ്യിൽ പഞ്ചായത്ത് 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മയ്യിൽ ബസ് സ്റ്റാൻഡിൽ നവീകരിച്ച വഴിയോര വിശ്രമ കേന്ദ്രവും പൊതുശൗചാലയവും തുറന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. 11 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കെ കെ റിഷ്‌ന അധ്യക്ഷയായി. എ ടി രാമചന്ദ്രൻ, എം വി അജിത, രവി മാണിക്കോത്ത്, വി വി അനിത എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി ബാലൻ സ്വാഗതം പറഞ്ഞു.