മയ്യിൽ:- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെന്നോ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കൊല്ലം സ്വദേശിയും കണ്ണാടിപ്പറമ്പ് വള്ളുവൻകടവിൽ താമസിക്കുന്ന സന്തോഷിനെ (39)യാണ് മയ്യിൽ ഇൻസ്പെക്ടർ ബിജു പ്രകാശ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് 7 വയസുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത് .ബാലികപിതാവിനോട് വിവരം പറഞ്ഞതിനെ തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു.ബാലികയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും