വിശ്വാസവും ആചാരവും സംരക്ഷിക്കുക എന്ന ഉത്തമ ഉത്തരവാദിത്വമാണ് മലബാർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമായിരിക്കുന്നത്- പി കെ മധുസൂദനൻ



കൊളച്ചേരി :- വിശ്വാസികളുടെ വിശ്വാസവും ആചാരവും സംരക്ഷിക്കുക എന്ന ഉത്തമ ഉത്തരവാദിത്വമാണ് മലബാർ ദേവസ്വം ബോർഡിൽ നിക്ഷിപ്തമായിരിക്കുന്നതെന്നും അത് കൃത്യമായി പാലിച്ചുകൊണ്ടാണ് മലബാർ ദേവസ്വം ബോർഡ് മുന്നോട്ട് പോകുന്നതെന്ന് മലബാർ ദേവസ്വം ബോർഡ് അംഗം ശ്രീ പി കെ മധുസൂദനൻ പറഞ്ഞു.

മലബാർ ദേവസ്വം ബോർഡിൽ നിന്നും  പറ്റാവുന്ന സഹായങ്ങൾ സാമ്പത്തികമായി  പ്രയാസമനുഭവപ്പെടുന്ന ക്ഷേത്രങ്ങൾക്ക് നൽകാനാണ് ബോർഡ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അങ്ങനെ പരിശോധിച്ച് പറ്റാവുന്ന സഹായങ്ങൾ എത്തിച്ചു നൽകാൻ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കൊളച്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്ര കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം CEO ആയി നിയമിതനായ ശ്രീ.സുഭാഷ് മുരിക്കഞ്ചേരി, വിശിഷ്ട സേവാ പുരസ്കാര ജേതാവ് അഡ്വ.സി.ഒ. ഹരീഷ് എന്നിവരെ ചടങ്ങിൽ വച്ച്  അനുമോദിച്ചു.

വേട്ടക്കൊരുമകൻ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡൻ്റ് സി.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സി. ഒ.നാരായണൻ നമ്പ്യാർ, ഒ.അനന്തൻ നമ്പ്യാർ ,ശ്രീദേവി ഒ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.സി.ഒ.കെ.സജീവൻ സ്വാഗതവും ടി.പി രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.

വേട്ടക്കൊരുമകൻ ക്ഷേത്ര കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി മാതൃസമിതി അവതരിപ്പിച്ച ഭജന സന്ധ്യ ക്ഷേത്രത്തിൽ അരങ്ങേറി. രാഖി നിജിൽ ഭക്തിഗാന സുധ അവതരിപ്പിച്ചു.

തുടർന്ന് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ ദൈവങ്ങൾ കെട്ടിയാടുകയും നിരവധി ഭക്തർ കളിയാട്ടത്തിൽ പങ്കെടുത്ത് അനുഗ്രഹം നേടുകയും ചെയ്തു.









Previous Post Next Post