പുതിയതെരു:-നാടിന്റെ സ്വസ്ഥത തകർക്കുന്ന ക്രിമിനൽ രാഷ്ട്രീയത്തിനെതിരെ' എന്ന കാലിക പ്രസക്തമായ മുദ്രാവാക്യമുയർത്തികൊണ്ട് എസ്.ഡി.പി.ഐ കണ്ണൂർ ജില്ല പ്രസിഡണ്ട് എ.സി ജലാലുദ്ധീൻ നയിക്കുന്ന ജാഗ്രത സന്ദേശയാത്രയ്ക്ക് പുതിയതെരുവിൽ ഉജ്വല സ്വീകരണം നൽകി.
എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെ ജാഗ്രത സന്ദേശയാത്രയെ പാപ്പിനിശ്ശേരിയിൽ നിന്നും സ്വീകരിച്ച് പുതിയ തെരുവിലേക്ക് ആനയിച്ചു.
എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി മുസ്തഫ എപി, ജില്ലാ കമ്മിറ്റി അംഗം റഷീദ് ഹാജി, തളിപ്പറമ്പ് മണ്ഡലം പ്രസിഡണ്ട് ഇക്ബാൽ തിരുവട്ടൂർ സജീർ കീച്ചേരി, അഴീക്കോട് മണ്ഡലം പ്രസിഡന്റ അബ്ദുള്ള നാറാത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് ജൗഹർ വളപട്ടണം, മണ്ഡലം ട്രഷറർ ശുക്കൂർ മാങ്കടവ് , തുടങ്ങിയവർ പങ്കെടുത്തു. ജാഥ ക്യാപ്റ്റൻ എസി ജലാലുദ്ദീനെ മണ്ഡലത്തിലെ പഞ്ചായത്ത് ഭാരവാഹികൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.