കുറ്റ്യാട്ടൂർ:-മാണിയൂർ പാടശേഖരത്തിൽ വന്യജീവി ശല്യത്തിനെതിരെ മരുന്ന് തളിക്കൽ പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി റെജി നിർവഹിച്ചു.വാർഡ് മെമ്പർ ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് സി നിജിലേഷ്, ഇരിക്കൂർ ബ്ലോക്ക് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പികെ മുനീർ , കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ സി അനിത, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പ്രസീത, പഞ്ചായത്ത് അംഗം സി ജിൻസി , പി ബാലകൃഷ്ണൻ, കൃഷി അസിസ്റ്റൻ്റ് ജയരാജ്, ഉദയൻ ഇടച്ചേരി, മാണിയൂർ പാടശേഖര സമിതി സെക്രട്ടറി ഒ ബാലകൃഷ്ണൻ മാസ്റ്റർ , കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.