മയ്യിൽ:-എസ് എസ് എഫ് കടൂർ യൂണിറ്റ് സംഘടന സമ്മേളനം നാളെ ഞായറാഴ്ച്ച 7 മണിക്ക് കടൂർ അബ്ദുൽ ഖാദർ ഹാജി നഗറിൽ വെച്ച് നടക്കും. മൂന്നു സെഷനുകളിലായി എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജാഹ്ഫർ സ്വദിഖ്, എസ് എസ് എഫ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ഷംസീർ കടാങ്കോട്, എസ് എസ് എഫ് തളിപ്പറമ്പ് ഡിവിഷൻ പ്രസിഡണ്ട് ഹാഫിള് അഷ്‌കർ സഖാഫി എന്നിവർ വിഷയാ വതരണം നടത്തും. കേരള മുസ്‌ലിം ജമാഅത്, എസ് വൈ എസ് യൂണിറ്റ് ഭാരവാഹികൾ, എസ് എസ് എഫ് ഡിവിഷൻ സെക്ടർ നേതാക്കൾ സംബന്ധിക്കും.