കരിങ്കൽകുഴി - അയ്യപ്പൻചാൽ റോഡ് ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധ പരിപരിപാടി സംഘടിപ്പിക്കും






കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്തിലെ കരിങ്കൽകുഴി - അയ്യപ്പൻചാൽ റോഡ് പൊട്ടിപൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. കഴിഞ്ഞ 6 വർഷമായി കാൽനട പോലും ദുഷ്കരമായിരിക്കുകയാണ് ഈ റോഡിൽ.

ഈ വർഷം ടെൻഡർ നടപടികളെല്ലാം പൂർത്തിയായെങ്കിലും കോൺട്രാക്ടറുടെ അനാസ്ഥമൂലം പണി നീണ്ടു പൊവുകയാണ് ഉണ്ടായത്.

റോഡിൻ്റെ ദുരവസ്ഥയ്ക്കെതിരെ  പ്രദേശവാസികൾ കഴിഞ്ഞ ദിവസം യോഗം ചേരുകയും സമര പരിപാടി കൾക്ക് രൂപം നല്കുകയും ചെയ്തിരിക്കുകയാണ്.

Previous Post Next Post