മയ്യിൽ :- താറിംഗ് പൊട്ടി പൊളിഞ്ഞ് യാത്രാ ക്ലേശം അനുഭവിക്കുന്ന മയ്യിൽ വില്ലേജ് ഓഫീസ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണ മെന്ന പ്രമേയം വള്ളിയോട്ട് സ്വാശ്രയ സംഘം വാർഷിക ജനറൽ ബോഡി യോഗം പ്രമേയം അവതരിപ്പിച്ചു.
വള്ളിയോട്ട് ജയകേരള വായനശാലയിൽ വച്ച് ചേർന്ന യോഗത്തിൽ. കെ പി നാരായണൻ അധ്യക്ഷത വഹിച്ചു. കെ വി .ഷമൽ റിപ്പോർട്ട് അവതരിപ്പിച്ചു .
വി.വി. അശോകൻ (പ്രസിഡണ്ട്) കെ പി നാരായണൻ (സെക്രട്ടറി) സി .വി സജിത്ത് (വൈസ് പ്രസിഡണ്ട്) .വി.വി അജീന്ദ്രൻ( ജോയൻറ് സെക്രട്ടറി) പി.സതീഷ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.